KOYILANDY DIARY

The Perfect News Portal

ബൈക്കില്‍ ടിപ്പറിടിച്ച്‌ അമ്മൂമ്മയും ചെറുമകനും മരിച്ചു

ആലപ്പുഴ: കായംകുളം കെ പി റോഡില്‍ ബൈക്കില്‍ ടിപ്പറിടിച്ച്‌ അമ്മൂമ്മയും ചെറുമകനും മരിച്ചു. കളര്‍കോട് സ്വദേശികളായ രാജമ്മ , മകന്റെ മകന്‍ അച്ചു(6) എന്നിവരാണ് മരിച്ചത്.

രാജമ്മയുടെ മകന്‍ രാജീവിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാംകുറ്റിത്തെരുവിന് സമീപമാണ് അപകടം . അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *