KOYILANDY DIARY

The Perfect News Portal

അമ്പലത്തുകരയില്‍ എല്‍ഡിഎഫിന് വന്‍വിജയം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര വാര്‍ഡില്‍ സിപിഐ യിലെ പി ഓമന വിജയിച്ചു. 5825 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 4513 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിലെ യമുന രാഘവന്‍ സര്‍ക്കാര്‍ ജോലി ലഭിച്ച്‌ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ തവണ 1875 വോട്ടുകള്‍ ലഭിച്ചിരുന്ന ബിജെപിക്ക് ഇത്തവണ 823 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി കെ ശോഭനയാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂശീലക്ക് 489 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ 965 വോട്ടുകളാണ് യുഡിഎഫ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *