KOYILANDY DIARY

The Perfect News Portal

ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: പൊള്ളാച്ചിയില്‍നിന്നും തൃശൂരിലേക്ക് ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ കുന്നംകുളം തെക്കേപുര വീട്ടില്‍ സുജിത്ത് (28), പ്രായപൂര്‍ത്തിയാവാത്ത തൃശൂര്‍ കാണിപയ്യൂര്‍ സ്വദേശിയുമാണ് കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഇരഞ്ഞിമന്ദം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്.

പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പൊള്ളാച്ചിയില്‍നിന്നും തൃശൂര്‍ ചേലക്കരയിലേക്ക് കൊണ്ടുപോകുകയാണെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് പറഞ്ഞു.

കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ബാലഗോപാലന്‍, അസി. ഇന്‍സ്‌പെക്ടര്‍ പി. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ മുജീബ്, റോയി ഫ്രാന്‍സിസ്, സി.ഇ.ഒമാരായ ലക്ഷ്മണന്‍ സാബു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *