KOYILANDY DIARY

The Perfect News Portal

ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌ സംഘടിപ്പിച്ചു. സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയും, ജൂനിയർ ചേമ്പർ ഓർക്കാട്ടേരിയും സംയുക്തമായാണ് ബേസിക്ക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്‌ സംഘടിപ്പിച്ചത്. ചില അറിവുകൾക്ക് ജീവനോളം വിലയുണ്ട് എന്ന ആശയത്തോട് കൂടി മെഡിക്കൽ ഓഫീസർ ഡോക്ടർ സുകൃത് സോന എസ് വി ക്ലാസ്സ്‌ എടുത്തു. ഹരിദേവ് എസ്. വി അധ്യക്ഷത വഹിച്ചു. ജെ. സി. ഐ പ്രസിഡണ്ട് കെ. കെ. റഹീം,രഞ്ജു യുനീക്ക്,സുനീഷ് ഏറാമല,ജനാർദ്ദനൻ കുന്നോത്ത്, ശ്രീരാഗ് വി, അനസ് എ കെ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *