KOYILANDY DIARY

The Perfect News Portal

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്‌ സംരംഭകനായ കൊയിലാണ്ടി പന്താലായനി സ്വദേശി അമർനാഥ് ശങ്കർ ആണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ, 365 ദിവസങ്ങൾ  തുടർച്ചയായി എഴുതിയ  ഗ്രാറ്റിട്യൂട് ബ്ലോഗിനാണ് (ദിവസേനയുള്ള കൃതജ്ഞത കുറിപ്പുകൾ) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. #365daysofGratitude  എന്ന തലക്കെട്ടിൽ എഴുതിയ  ദ്വി ഭാഷ (ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ) ബ്ലോഗ് സീരീസിനാണ് (Bilingual blog series) ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

ഒരേ സമയം രണ്ടു ഭാഷകളിലായി, 365 ദിവസങ്ങൾ  തുടർച്ചയായി ഇൻസ്റ്റഗ്രാമിൽ എഴുതിയ ഈ ബ്ലോഗുകൾ, അനേകായിരം ആളുകളുടെ ശ്രദ്ധയും, പ്രതികരണവും പിടിച്ചുപറ്റുകയുണ്ടായി. 365 ദിവസങ്ങൾ തുടർച്ചയായി ഒരു വിഷയത്തിൽ, ഒരേ സമയം രണ്ടു ഭാഷകളിലായി എഴുതുക എന്ന അപൂർവ്വതയാണ്‌ #365daysofGratitude-നെ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2022 ലേക്ക് ഉൾപ്പെടുത്താൻ യോഗ്യമാക്കിയതെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ അഭിപ്രായപ്പെട്ടു. 

കൊച്ചി ഹൈദരാബാദ് എന്നിവിടങ്ങളിയായി പ്രവർത്തിക്കുന്ന ക്യാറ്റ് പ്രൊഡക്ഷൻസ്  എന്ന മീഡിയ സ്റ്റാർട്ടപ്പ്‌ സംരംഭകത്തിൻ്റെ സ്ഥാപകനും സി.ഇ.ഒ യുമായ അമർനാഥ് ശങ്കറിന്  മികച്ച യുവ സംരംഭകൻ എന്ന നിലയിൽ 2020 ലെ  കേരള സർക്കാറിൻ്റെ  സ്വാമി വിവേകാനന്ദൻ  യുവ പ്രതിഭാ പുരസ്‌കാരം ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദുബായ്, സിംഗപ്പൂർ, ജപ്പാൻ, ഫ്രാൻസ്, സ്വിറ്റസർലാൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിലായി150 ഓളം കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മീഡിയ സ്ട്രാറ്റജിയും, വീഡിയോ കണ്ടന്റ് നിർമ്മാണവും  ക്യാറ്റ് പ്രൊഡക്ഷനസാണ് നിർവഹിക്കുന്നത്. കൊയിലാണ്ടി പന്തലായനി  “അനശ്വര”യിൽ ശങ്കരൻ അടിയോടിയുടെയും, നളിനി ടീച്ചറുടെയും മകനാണ് അമർനാഥ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *