KOYILANDY DIARY

The Perfect News Portal

ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ച് യുവമോർച്ച

കൊയിലാണ്ടി: ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ച് യുവമോർച്ച. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ധീര സൈനികൻ ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും കൊയിലാണ്ടി യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് മാസ്റ്റർ നേതൃത്വം നൽകി. അഭിൻ അശോകൻ, അമൽ ഷാജി, അതുൽ പെരുവട്ടൂർ , വിനിൽ രാജ്, സന്തോഷ് കെടികെ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *