KOYILANDY DIARY

The Perfect News Portal

നടയകം പാടശേഖരം നെൽകൃഷി നിലമൊരുക്കൽ വീഡ് ഷ്രഡർ പ്രവർത്തിപ്പിച്ച് ഉദ്ഘാടനം ചെയ്തു

തിക്കോടി: ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ, നടയകം പാടശേഖര സമിതി നടത്തുന്ന ഇരുന്നൂറേക്കർ നെൽകൃഷിയുടെ നിലമൊരുക്കൽ തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. എം.കെ. വാസു അധ്യക്ഷനായി. രണ്ടു പതിറ്റാണ്ടായി തരിശായിക്കിടക്കുന്ന വയലാണിത്. കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ്റെ സഹകരണത്തോടെയാണ് വയൽക്കൃഷി യോഗ്യമാക്കുന്നത്. ചണ്ടിയും ഇടതൂർന്നു നിൽക്കുന്ന കുറ്റിച്ചെടികളും കൈതപ്പുല്ലും നിറഞ്ഞു നിൽക്കുന്ന നടയകം പാടശേഖരം കൃഷി യോഗ്യമാക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരും. അതിനാവശ്യമായ യന്ത്രം വീഡ് ഷ്രഡർ പാടശേഖരത്തിനടുത്ത് ചൊവ്വാഴ്ച തന്നെ ഇറക്കിയിരുന്നു. കൂടാതെ രണ്ട് വിദഗ്ധ തൊഴിലാളികളെയും മലബാർ ടാസ്ക് ഫോഴ്‌സ് പഞ്ചായത്തിന് വിട്ടുനൽകിയിട്ടുണ്ട്.

കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ സി.ഇ.ഒ. ജയകുമാർ മുഖ്യാതിഥിയായിരുന്നു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് മെമ്പർമാരായ പ്രനില സത്യൻ, കെ.പി. ഷക്കീല, എൻ.എം.ടി. അബ്ദുള്ളക്കുട്ടി, അബ്ദുൽ മജീദ്, ബിനു കാരോളി, തിക്കോടി കൃഷി ഓഫീസർ ഡോണ, സി. കുഞ്ഞമ്മദ്,എടവനകണ്ടി രവീന്ദ്രൻ,കോരച്ചൻകണ്ടി ശ്രീധരൻ, കാരാപ്പള്ളി സുരേഷ്, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *