KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ DYFI ഉപരോധ സമരം നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ ഉപരോധ സമരം നടത്തി. ഒപി നിർത്തിവച്ച മെഡിക്കൽ ഓഫീസറുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ ഉപരോധ സമരം നടത്തിയത്. കൂട്ടാലിടയിലെ കോട്ടൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഞായറാഴ്ച അകാരണമായി മെഡിക്കൽ ഓഫീസർ ഒപി നിർത്തിവച്ചത്. പഞ്ചായത്ത് ഭരണ സമിതിയുടെയോ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുടെയോ അനുമതിയില്ലാതെയാണ് ഒപി നിർത്തിയത്. നിരവധി രോഗികൾ ചികിത്സയ്ക്കായി എത്തിയിരുന്നു. ഒപി നിർത്തിയതിനാൽ രോഗികൾ ദുരിതത്തിലുമായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡിവൈഎഫ്ഐ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കും എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമരം ടി. കെ സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻ ആർ കെ ഫിബിൻ ലാൽ , കെ. ഷൈൻ, ബാലുശേരി എസ്ഐ അഷറഫ് എന്നിവരും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ടി. കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി. സരുൺ എന്നിവരും പങ്കെടുത്തു. ടി. സരുൺ, എ. വി വിഷ്ണു, ബി. എസ് അജുൽ എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *