KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. കണ്ണൂര്‍ കലക്ടറേറ്റിനു സമീപം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ സമരപ്പന്തലില്‍ നിന്നും എത്തിയ കോണ്‍ഗ്രസുകരാണ് മന്ത്രിയെ ആക്രമിച്ചത്. രാവിലെ എട്ടോടെയാണ് സംഭവം.

ഔദ്യോഗിക പരിപാടിക്ക് തിരിക്കും മുന്‍പ് കണ്ണൂര്‍ തെക്കീ ബസാറിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ കയറുകയായിരുന്നു മന്ത്രി. ഈ സമയം സമരപ്പന്തലില്‍നിന്ന് സംഘടിച്ചെത്തിയ കോണ്‍ഗ്രസുകാര്‍ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് മന്ത്രിയെ രക്ഷിച്ചത് . തുടര്‍ന്ന് പ്രഭാത ഭക്ഷണം ഉപേക്ഷിച്ച മന്ത്രി പൊലീസ് സംരക്ഷണത്തില്‍ ഓഫീസിലേക്ക് മടങ്ങി .

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണത്തെ സിപിഐ എം സംസ്ഥാന സമ്മേളനം ശക്തമായി അപലപിച്ചു

Advertisements

Leave a Reply

Your email address will not be published. Required fields are marked *