KOYILANDY DIARY

The Perfect News Portal

ഫറോക്ക് നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസായി

കോഴിക്കോട്: ഫറോക്ക് നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസായി. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. മുസ്ലിം ലീഗിലെ നഗരസഭാ അധ്യക്ഷ പി റുബീനയ്‌ക്കെതിരെയാണ് എല്‍. ഡി. എഫ് അവിശ്വാസം കൊണ്ടുവന്നത്.

23 പേര്‍ പങ്കെടുത്ത അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 22 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തതില്‍ 18 പേര്‍ എല്‍ ഡി എഫ് അംഗങ്ങളാണ്. പ്രമേയത്തെ അനുകൂലിച്ചവരില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും ഉള്‍പ്പെടുന്നു. ലീഗ് അംഗം നഗരസഭാ മുന്‍ അധ്യക്ഷയായിരുന്നു. ഒരു സ്വതന്ത്രനും അവിശ്വാസ പ്രമേയത്തിന് അനുകൂലമായാണ് വോട്ടു ചെയ്തത്. ബി ജെ പി അംഗം വിട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *