KOYILANDY DIARY

The Perfect News Portal

പ്രതിരോധത്തിന്റെ പാട്ടുവര പന്തവുമായി കെ.എസ്.ടി.എ

കൊയിലാണ്ടി: കെ. എസ്.ടി.എ കോഴിക്കോട് ജില്ല അധ്യാപക കലോത്സവുമായി ബന്ധപ്പെട്ട് ദേശീയ വിദ്യാഭ്യാസത്തിലെ ഒളി അജണ്ടകളെ തുറന്നു കാട്ടുന്ന പ്രതിരോധത്തിന്റെ പാട്ട് വര പന്തം എന്ന പേരിൽ  അനുബന്ധ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ടി എ സംസ്ഥാന എക്സി. അംഗം വി.പി രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ. ജിതേഷ് അധ്യക്ഷനായി. എം. ജയകൃഷ്ണൻ , ഗണേഷ് കക്കഞ്ചേരി, പ്രേമൻ തറവട്ടത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.എം. രാജൻ സ്വാഗതവും ഡി.കെ. ബിജു നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കവിതാലാപനവും ചിത്രകലാകാരൻമാരുടെ കൂട്ടായ്മയും, അരങ്ങ് കൊയിലാണ്ടിയുടെ നാടൻ പാട്ട് അവതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *