KOYILANDY DIARY

The Perfect News Portal

പോത്തുകൾ വിരണ്ടോടി ഓട്ടോയും, ഗുഡ്സ്സ് ഓട്ടോയും തകർന്നു

കൊയിലാണ്ടി: നഗരത്തിൽ പോത്തുകൾ വിരണ്ടോടി ഓട്ടോയും, ഗുഡ്സ്സ് ഓട്ടോയും തകർന്നു. ഈസ്റ്റ് റോഡിലാണ് സംഭവം.പോത്തുകൾ വിരണ്ടോടുന്നത് കണ്ട  ഡ്രൈവർ ഓട്ടോ വെട്ടിക്കുന്നതിനിടയിൽ പെട്ടി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി ടൗണിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെതാണ് പോത്തുകൾ.

നഗരത്തിൽ പോത്തുകളെ കൊണ്ട് ഏറെ പ്രയാസം ഉണ്ടാകുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. കൂടാതെ വീടുകളിൽ കയറി വാഴക്കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *