KOYILANDY DIARY

The Perfect News Portal

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐയുടെ നിരാഹാര സമരം

പോണ്ടിച്ചേരി> പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സൗജന്യ ബസ് സര്‍വീസ് പുനഃസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച്‌ എസ്‌എഫ്‌ഐയുടെ അനിശ്ചിതകാല നിരാഹാര സമരം. സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശോണിമ നെല്യാട്ടും സ്റ്റുഡന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വി ഭാരതിയുമാണ് നിരാഹാര സമരത്തിലുള്ളത്.

കഴിഞ്ഞ വര്‍ഷം വരെ സൗജന്യമായിരുന്ന യൂണിവേഴ്സിറ്റി ബസിന് 8000 രൂപ വീതം ഫീസ് അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. തദ്ദേശ വാസികളായ വിദ്യാര്‍ഥികള്‍ ഈ ബസ് സര്‍വീസിനെയാണ് ആശ്രയിച്ചിരുന്നത്.

ബസ് ഫീസ് പിന്‍വലിക്കുക, ക്യാമ്ബസിനകത്ത് കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കുക, വിവിധ കോഴ്സുകളിലെ അക്കാദമിക് ഫീസ് വര്‍ധന പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പോണ്ടിച്ചേരി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് 25% സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. ഈ ആവശ്യങ്ങള്‍ സര്‍വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നിഷേധാത്മക നിലപാടിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ നിരാഹാര സമരം ആരംഭിച്ചത്. ഇന്നലെ രാവലെ മുതലാണ് സമരം ആരംഭിച്ചത്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ഒരു നിലപാടും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ചര്‍ച്ച നടത്താനും തയ്യാറല്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.സമരം തുടര്‍ന്നാല്‍ അറസ്റ്റടക്കമുള്ള നടപടിയുണ്ടാകുമെന്ന് പൊലീസിന്റെ ഭീഷണിയുമുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *