KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ എൽ പി സ്കൂളിൻ്റെ 125ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും

കൊയിലാണ്ടി. പെരുവട്ടൂർ എൽ പി സ്കൂളിൻ്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികവും ഹെഡ്മാസ്റ്റർ എ ടി സുരേഷ് കുമാറിനുള്ള യാത്രയയപ്പും ഫിബ്രവരി 6,8,9 തിയ്യതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു. വ്യാഴാഴ്ച  വൈകീട്ട് 3ന് വിളംബര ഘോഷയാത്ര നടക്കും. 8 ന് വൈകുന്നേരം 6 ന് നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് കളരിപ്പയറ്റ്, 7.45 ന് പൂതപ്പാട്ട് സംഗീത ശിൽപം, സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുക്കുന്ന അക്ഷര മണ്ണ് ദൃശ്യാവിഷ്ക്കാരം എന്നിവ അവതരിപ്പിക്കും.
9 ന് ഞായറാഴ്ച വൈകീട്ട് 4ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എം പി ഉപഹാര സമർപ്പണം നടത്തും. കെ ദാസൻ എം എൽ എ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ മുതിർന്ന പൂർവ്വാധ്യാപകനെ ആദരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *