KOYILANDY DIARY

The Perfect News Portal

കെ. എസ്. യു പ്രവർത്തകർ ഏകദിന ഉപവാസം നടത്തി 

കൊയിലാണ്ടി: സി.എ.എ, എൻ.ആർ.സി പിൻവലിക്കുക,  വിദ്യാർത്ഥികൾക്കെതിരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ മുദ്രാ വാക്യങ്ങൾ ഉയർത്തി കെ. എസ്. യു  ജില്ലാ വൈസ്  പ്രസിഡന്റ് ജെറിൽ ബോസ് സി. ടി യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് കെ. എസ്. യു പ്രവർത്തകർ ഏകദിന ഉപവാസം നടത്തി.  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ്‌ ലാൽ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി മെമ്പർ കണ്ണഞ്ചേരി വിജയൻ മുഖ്യ പ്രഭാഷണം നടത്തി. വൈകീട്ട് 6 മണിക്ക് നടന്ന സമാപന സമ്മേളനം പഞ്ചായത്ത്‌ മെമ്പർ മാടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ ഹിഷാം അധ്യക്ഷത വഹിച്ചു. വി.പി ഭാസ്കരൻ, സന്തോഷ്‌ തിക്കോടി, സീതൽ രാജ്, ഷബീർ എളവനക്കണ്ടി, ജിനീഷ്‌ ലാൽ, സായീഷ് എം.കെ,  റാഷിദ്‌ മുത്താമ്പി, അജയ് ബോസ്, സിജി കൊട്ടാരത്തിൽ, സനൂജ് കുറുവട്ടൂർ, റനീഫ് മുണ്ടോത്ത്‌ എന്നിവർ സംസാരിച്ചു.  അഖിൽ മരളൂർ, അക്ഷയ്, അതുൽ, രാഹുൽ, അനന്തു, അനിരുദ്ധ്, നീരജ്  എന്നിവർ നേതൃത്വം നൽകി. 

Leave a Reply

Your email address will not be published. Required fields are marked *