KOYILANDY DIARY

The Perfect News Portal

പൂക്കാട് അഭയം സ്‌കൂളിൽ പാരാപ്ലീജിയ രോഗികളുടെ സംഗമം നടന്നു

ചേമഞ്ചേരി : പാരാപ്ലീജിയ രോഗികളുടെ സ്വതന്ത്ര സംഘടനയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ 4 വാർഷികത്തോടനുബന്ധിച്ചു പൂക്കാട് അഭയം സ്‌കൂളിൽ പാരാപ്ലീജിയ രോഗികളുടെ സംഗമം നടന്നു. ജില്ലയിലെ അമ്പതോളം പാരാപ്ലീജിയ രോഗികൾ സംഗമത്തിലെത്തിയിരുന്നു. പരിപാടി പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. ഇവരുടെ കൂടെ ആഹ്ലാദം പങ്കിടാൻ ജില്ലാ സബ്ജഡ്ജ് ആർ.എൽ ബൈജുനാഥ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട്, പഞ്ചായത്തംഗം അനിൽ കുമാർ, സത്യനാഥൻ മാടഞ്ചേരി, അഡ്വ. ശ്രീജിത് കുമാർ അരങ്ങാടത്ത്, സീരിയൽ നടൻ അഷ്‌കർഅലി, സിനിമാ താരം നിർമ്മൽ പാലാഴി, കൊല്ലം ഷാഫി, മണിദാസ് പയ്യോളി, കൂടാതോ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും സംഗമത്തിൽ എത്തിച്ചേർന്നു.

പ്രാദേശിക കലാകാരന്മാർ ഒരുക്കിയ വിവിധ കലാപരിപാടികളുടെ കൂടെ സംഗമത്തിലെത്തിയവരും ചേർന്നപ്പോൾ അഭയം സ്‌കൂളിൽ ഉത്സവാന്തരീക്ഷമായി.ബിനേഷ് ചേമഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ എളാട്ടേരി സ്വാഗതവും സാബിറ കാപ്പാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *