KOYILANDY DIARY

The Perfect News Portal

വിട്രസ്റ്റ് ഐ ഹോസ്പിറ്റൽ പ്രൊജക്ട് ലോഞ്ചിംഗ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു

കൊയിലാണ്ടി: വിട്രസ്റ്റ് ഐ ഹോസ്പിറ്റൽ പ്രൊജക്ട് ലോഞ്ചിംഗ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്നതും ബാലുശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ കണ്ണാശുപത്രിയുടെ അഞ്ചാമത്തെ ശാഖയുടെ പ്രജക്ട് ലോഞ്ചിംങും ഫിനിഷിംഗ് സ്‌കൂൾ ഉദ്ഘാടനവും സംസ്ഥാന തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷതവഹിച്ചു.

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, കൗൺസിലർ വി.വി. ഫക്രുദ്ദീൻ മാസ്റ്റർ), ഡോ. രശ്മി എസ് (സീനിയർ കൺസൽട്ടന്റ്, വിട്രസ്റ്റ് കണ്ണാശുപത്രി), എന്നിവ സംാരിച്ചു. സയ്യിദ് സൈൻ ബാഫഖി, കെ. കെ. നിയാസ് തുടങ്ങിയവർ സംബന്ധിച്ചു. വിട്രസ്റ്റ് ഹെൽത്ത്‌ കെയർ മാനേജിങ് ഡയറക്ടർ ഡോ. ശാഹുൽ ഹമീദ് സി പി സ്വാഗതവും, നുഫൈൽ വള്ളിയങ്ങൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *