KOYILANDY DIARY.COM

The Perfect News Portal

പുഞ്ചയില്‍ നാണു അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു അന്തരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ചെത്ത് തൊഴിലാളി യൂണിയന്‍ സംസ്ഥാന ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശവസംസ്‌കാരം വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത്. മൃതദേഹം രാവിലെ 9 മണി മുതല്‍ 12 മണി വരെ തലശ്ശേരി സിഎച്ച്‌ കണാരന്‍ മന്ദിരത്തിലും ഉച്ചയ്ക്ക് 12.15 മുതല്‍ ഒരു മണി വരെ ചിറക്കുനി അബു ചാത്തുക്കുട്ടി മന്ദിരത്തിലും തുടര്‍ന്ന് 3 മണി വരെ പലയാടുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് വെച്ചു. നൂറുകമക്കിന് പാർട്ടി പ്രവര്ർത്തകരാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്.

പുഞ്ചയില്‍ നാണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ ധീരമായ പങ്ക് വഹിച്ച നേതാവാണ് പുഞ്ചയില്‍ നാണുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!