KOYILANDY DIARY

The Perfect News Portal

പി.ടി.തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: പി.ടി.തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ അനുശോചിച്ചു. മാതൃകാപരമായ നിലപാടുകൾ കൊണ്ട് എതിരാളികൾക്കും ആദരണീയനായ പൊതു പ്രവർത്തകനെയാണ് പി ടി തോമസിൻ്റെ നിര്യാണത്തിലൂടെ രാഷ്ടീയ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ. പരിസ്ഥിതി വിഷയത്തിൽ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങൾ കേരളം എക്കാലവും ഓർമിക്കും. പ്രത്യേകിച്ച് വിവാദമായ പശ്ചിമഘട്ട പ്രശ്നത്തിൽ. തൻകാര്യം നേടാൻ ആരുടെ മൂർദ്ധാവും ചവിട്ടുപടിയാക്കുന്ന വർത്തമാനകാല രാഷ്ട്രീയത്തിൽ പി ടി. തോമസ് വ്യത്യസ്ഥനാവുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രസ്ഥാനത്തിനും കൂടുമ്പത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നു എന്നും കെ.പി ശ്രീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *