KOYILANDY DIARY

The Perfect News Portal

ചുമട്ടു തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

പേരാമ്പ്ര: ചുമട്ടു തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഒറ്റപ്പെട്ട നോക്കുകൂലി സംഭവത്തിൻ്റെ പേരിൽ മൊത്തം തൊഴിലാളികളെയും മോശക്കാരാക്കുന്ന പ്രവണത അവസാനിപ്പിക്കുക, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് പരിധിയിലുള്ള സ്ഥാപനങ്ങളെ ഉടനടി രജിസ്റ്റർ ചെയ്യുക, ക്ഷേമ ബോർഡിൻ്റെ പരിധിയിലുള്ള തൊഴിലുകൾ സംരക്ഷിക്കുന്നതിന് നടപടികൾ കൈക്കൊള്ളുക, ക്ഷേമ ബോർഡ് കക്ഷിയായ കേസുകളിൽ ചുമട്ടു തൊഴിലാളി നിയമം സംരക്ഷിക്കാൻ ബോർഡ് ഇടപെടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.എം. കുഞ്ഞമ്മദ് അധ്യക്ഷനായി. എൻ.എം. അഷറഫ്, കുളിക്കണ്ടി കരീം, പി.എം. രാമദാസൻ, കെ.സി. സാജിദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *