KOYILANDY DIARY

The Perfect News Portal

പി. എ മുഹമ്മദ് റിയാസിന്റെ കാറിന് ഓട്ടത്തിനിടെ തീപിടിച്ചു

എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. എടപ്പാള്‍ അണ്ണക്കമ്ബാട് സബ്സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.

ശനിയാഴ്ച രത്രി 9 മണിക്ക് തൃശൂരില്‍ പഠിക്കുന്ന സഹോദരി പുത്രനെക്കൂട്ടി കോഴിക്കോടേക്ക് വരുമ്ബോഴാണ് അപകടം ഉണ്ടായത്. സബ്സ്റ്റേഷന് മുന്‍പില്‍ എത്തിയതോടെ കാറിന്റെ മുന്‍വശത്തുനിന്നും തീയും പുകയും ഉയര്‍ന്നുവന്നു. പരിഭ്രാന്തരായ ഇരുവരും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു.

തുടര്‍ന്ന് കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് ശക്തമായി തീ കത്തിത്തുടങ്ങി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊന്നാനി അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത് .

Advertisements

Leave a Reply

Your email address will not be published. Required fields are marked *