KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ രജത ജൂബിലി ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം. രജത ജൂബിലി ആഘോഷം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
പദ്ധതികളുടെ പൂര്‍ത്തീകരണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളിലേക്ക് നീട്ടുന്നത് ശരിയായ പ്രവണതയല്ല. ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊളളുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടി ഇ. എം. എസ്. ടൗൺഹാളിൽ നടന്ന ചടങ്ങിൽ കെ.ദാസന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍  സ്വാഗതം പറഞ്ഞു, മുന്‍ എം.എല്‍.എ പി. വിശ്വന്‍, വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, വി. സുന്ദരൻ മാസ്റ്റർ, എൻ. കെ. ഭാസ്‌ക്കരൻ, വി. കെ. അജിത, ദിവ്യ ശെൽവരാജ്,, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ,  ടി. പി. രാമദാസൻ, വി. പി. ഇബ്രാഹിംകുട്ടി, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ വായനാരി രാമകൃഷ്ണന്‍, തഹസില്‍ദാര്‍ എ. പ്രേമന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് സച്ചിന്‍ബാബു, സി.ഐ. കെ. ഉണ്ണികൃഷ്ണന്‍, കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സി. പി. ആനന്ദന്‍, മുൻ വൈസ് ചെയർമാൻ ടി.കെ.ചന്ദ്രന്‍, യു. കെ. ഡി. അടിയോടി, വി.വി.സുധാകരന്‍, വായനാരി വിനോദ്, ഇ.കെ. അജിത്ത്, ഇ.എസ്. രാജന്‍, ടി.കെ. രാധാകൃഷ്ണന്‍, സി.സത്യചന്ദ്രന്‍, കെ.എം. രാജീവന്‍, എം.പി. കൃഷ്ണന്‍, എം.പി. സുകുമാരന്‍, ഡോ: എം. ഭാസ്‌ക്കരന്‍, ബാബുരാജ്  ചിത്രാലയം, എസ്.പി.എച്ച്. ശിഹാബുദ്ദീന്‍, നഗരസഭ സൂപ്രണ്ട് വി.പി. ഉണ്ണികൃഷ്ണന്‍, എൽ. എസ്. ഋഷിദാസ്, ഡി.ഡി.എസ്. ചെയർപേഴ്‌സൺ ഇന്ദുലേഖ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭ സെക്രട്ടറി  ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *