KOYILANDY DIARY

The Perfect News Portal

പി.ആര്‍. നമ്പ്യാരുടെ മുപ്പത്തിയൊന്നാം ചാമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു

പേരാമ്പ്ര: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഉജ്ജ്വല വാഗ്മിയുമായ പി.ആര്‍. നമ്പ്യാരുടെ മുപ്പത്തിയൊന്നാം ചാമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.

മുയിപ്പോത്ത് നടന്ന പി ആര്‍ നമ്പ്യാര്‍ അനുസ്മരണവും അവാര്‍ഡ് ദാനവും കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ പാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു . സി പിഐ ദേശീയ എക്സിക്യുട്ടീവ് അംഗം ആനി രാജ മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി .

സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി.  ഇ കെ വിജയന്‍ എം എല്‍ എ, എ പി അഹമ്മദ്, സോമന്‍ മുതുവന, എ കെ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി പി ഐ അസി .സെക്രട്ടറി ആര്‍ ശശി സ്വാഗതം പറഞ്ഞു.

Advertisements

ബാബു ഒലിപ്രത്തിത്തിന്റെ ഏകപാത്ര നാടകം അവതരിപ്പിച്ചു. പി ആര്‍ നമ്പ്യാര്‍ ഗ്രന്ഥാലയവും പി ആര്‍ സ്മാരക ട്രസ്റ്റും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *