KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര കലാ-കരകൗശല മേള: പരമ്പരാഗത നൃത്തച്ചുവടുകളുമായി തമിഴ്നാടിന്റെ കലാകാരന്മാര്‍

പയ്യോളി: അന്താരാഷ്ട്ര കലാ-കരകൗശല മേള നടക്കുന്ന സര്‍ഗാലയയില്‍ തമിഴ്നാടിന്റെ കലാകാരന്മാര്‍ പരമ്പരാഗത നൃത്തച്ചുവടുകള്‍വെച്ചു. വെള്ളിയാഴ്ച രാത്രിയിലെ ആദ്യപരിപാടിയിലാണ് കരകം ഡാന്‍സ്, ഒയിലാട്ടം, തപ്പാട്ടം എന്നീനൃത്തങ്ങള്‍ അരങ്ങേറിയത്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച്‌ പങ്കെടുക്കുന്നതാണ് ഈ നൃത്തം.

പാട്ടും സംഗീതവും കളിക്കിടയില്‍ ഇവര്‍തന്നെ ചെയ്യുന്നുണ്ട്. മധുരയിലെ പരമ്പരാഗത നൃത്തമാണിത്. ഏട്ടുവരെ നടക്കുന്ന മേളയില്‍ ദിവസവും രാത്രി ഏഴുമണിക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഭാരതസര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍, കേരളസര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ ഭാരത്ഭവന്‍, ഫോക്ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് വൈവിധ്യമേറിയ കലാപരിപാടികള്‍ നടത്തുന്നത്.

Advertisements

കൂടാതെ, ഹോളോഗ്രാഫിക് ക്രാഫ്റ്റ് ഫിലിംഷോ, തെയ്യോത്സവം, കളരിയുത്സവം എന്നിവയും ഉണ്ട്. ശനിയാഴ്ച രാജസ്ഥാന്‍, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങളുടെ നൃത്തം അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *