KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവില്‍ ഓണ്‍ലൈന്‍ ആയി വഴിപാട് നടത്താം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഓണ്‍ലൈനായി വഴിപാട് നടത്താന്‍ സംവിധാനമൊരുക്കിയതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വേണുവും അറിയിച്ചു. വലിയ വഴിപാടുകളായ വലിയ വട്ടളം ഗുരുതി, ചുറ്റുവിളക്ക്, ഒരു ദിവസത്തെ പൂജ, നിറമാല, ദീപാരാധന, മുട്ടറുക്കല്‍ എന്നിവ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകില്ല.
www.pisharikavukollam.in എന്ന വിലാസത്തിലാണ് വഴിപാടുകള്‍ ബുക്ക് ചെയ്യേണ്ടത്. വഴിപാടുകള്‍ക്കുളള പ്രസാദം ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്ന മുറയ്ക്ക് തപാല്‍ വഴി അയച്ചു കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *