KOYILANDY DIARY

The Perfect News Portal

പിറന്നാൾ ഗ്രന്ഥശാലക്കൊപ്പം എന്ന പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി: അരിക്കുളം മാവട്ട് സി.എം. ചന്തുക്കുട്ടി സ്മാരക ലൈബ്രറിയിൽ  പിറന്നാൾ ഗ്രന്ഥശാലക്കൊപ്പം എന്ന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ശശീന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് ഇ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

യു.മധുസൂദനൻ, സി. ശിവദാസൻ, എൻ.വി.എം. ചന്ദ്രിക, ബിജീഷ് എൻ.കെ.എം. എന്നിവർ സംസാരിച്ചു. സി.അരവിന്ദൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *