KOYILANDY DIARY

The Perfect News Portal

കെ.എസ്.യു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

പേരാമ്പ്ര: തിരുവനന്തപുരത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്തിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകീട്ട്‌ ഏഴോടെ പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിനു സമീപം റോഡ് ഉപരോധിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. സുനന്ദ്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി.ടി. സൂരജ്, ബ്ലോക്ക് പ്രസിഡന്റ്‌ മുആദ് നരിനട, ലതേഷ് പുതിയേടത്ത്, ദാഹിം മുണ്ടിയത്ത്, നിതിന്‍ വിളയാട്ടൂര്‍, സി.പി. സുഹനാദ്, കിഷോര്‍ കാന്ത്, പി. ഷിഗില്‍, റിച്ചാര്‍ഡ് ജോണ്‍, ആല്‍വിന്‍ ചക്കിട്ടപാറ എന്നിവര്‍ നേതൃത്വം നല്‍കി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍, കെ. മധുകൃഷ്ണന്‍, പി.എം. പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, രാജന്‍ പുതിയേടത്ത്, പ്രദീഷ് നടുക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *