KOYILANDY DIARY

The Perfect News Portal

പിരിശപ്പത്തിരി നെയിം ലോഞ്ചിംഗ്

കൊയിലാണ്ടി:  നെസ്റ്റ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി. 2,3,4 തിയ്യതികളില്‍ നടക്കുന്ന സ്‌നേഹ സംഗമത്തിന്റെ ഭാഗമായുള്ള പരിശപ്പത്തിരി-ഫുഡ്‌ഫെസ്റ്റിന്റെ നെയിംലോഞ്ചിംഗ് കൊയിലാണ്ടി എസ്.ഐ. ആബിദ് നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ രാജേഷ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.
അഹമ്മദ് ടോപ്പ്‌ഫോം, സൈന്‍ ബാഫക്കി, ടി.പി.ബഷീര്‍, പി.ഉസൈര്‍, എം.വി.ഇസ്മയില്‍, അക്ഷയ്  കെ.അബ്ദുറഹ് മാന്‍, അഫ്‌നാദ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ഗവ: കോളജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
സ്‌നേഹസംഗമത്തിന്റെ ഭാഗമായി നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവരുടെ സംഗമം, വീല്‍ചെയര്‍ ക്രിക്കറ്റ് മത്സരം, ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടി,-മഴവില്ല്, ഗസല്‍ ഗായക ദമ്പതികളായ റാസ, ബീഗം എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *