KOYILANDY DIARY

The Perfect News Portal

അക്ഷരമുറ്റത്ത് നഷ്ടസൗഹൃദത്തിന്റെ സ്മരണികത്താളുകൾ ചേർത്തു വെച്ച് “ഓട്ടോ ഗ്രാഫ്”

കൊയിലാണ്ടി: കളിചിരി മായാതെ പെയ്തൊഴിഞ്ഞു പോയ ഓർമ്മകളിലെ കൗമാരത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ ചേർത്തുവെച്ച് ഒരു വേള അവർ അക്ഷരമുറ്റത്ത് നഷ്ടസൗഹൃദത്തിന്റെ സ്മരണികത്താളുകൾ ചേർത്തു വെച്ചു. വിദ്യാലയ ജീവിതത്തിന്റെ വഴിക്കോണിൽ വെച്ച് ഒരു നിയോഗം പോലെ കൂടൊഴിഞ്ഞു പോയവർ യൗവ്വനത്തിന്റെ പ്രസരിപ്പോടെയും വർധക്യത്തിന്റെ വയ്യായ്മയോടെയും പരസ്പരം ആശ്ലേഷിച്ചപ്പോൾ അക്ഷരമുറ്റത്തെ ഓർമ്മകളുടെ ആദ്യത്തെ കൊയ്ത്തുത്സവത്തിന് കൊടിയേറുകയായിരുന്നു.

ഒരേ ബഞ്ചിൽ ഒരുമിച്ചിരുന്ന സഹപാഠികൾക്കിടയിൽ കാലം തീർത്ത അപരിചിതത്വത്തിന്റെ മൂട് പടം നീക്കി അവർ – പൂർവ്വാധ്യാപക – വിദ്യാർത്ഥികൾ പോയ കാലത്തിന്റെ നിറമുള്ള ഒർമ്മകൾ പങ്കുവെച്ചു. കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ (ബോയ്സ് ) പൂർവ്വ അദ്ധ്യാപക, വിദ്യാർത്ഥി സംഗമമായിരുന്നു വേദി. “ഓട്ടോ ഗ്രാഫ്” എന്ന പേരിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവർ സാന്നിധ്യമറിയിച്ചു.

സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓട്ടോഗ്രാഫിൽ അവർ ഒരോരുത്തരായി കൈയ്യൊപ്പ് ചാർത്തി. വർഷങ്ങൾക്ക് ശേഷമുള്ള പുന:സമാഗമത്തിൽ വയോധിക മനസ്സുകൾ പോലും ഉന്മേഷഭരിതമായതോടെ സദസ്സ് ധന്യമാവുകയായിരുന്നു. തുടർന്ന് നടന്നപൂർവ്വ അദ്ധ്യാപക സംഗമം കവി എം.എം.സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ്വാദ്ധ്യാപകനും സാഹിത്യകാരനുമായ കൽപ്പറ്റ നാരായണൻ മുഖ്യാതിഥിയായി. പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷനായി.

Advertisements

ഹെഡ്മാസ്റ്റർ പി.എ.പ്രേമചന്ദ്രൻ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, ഹെയർസെക്കണ്ടറി പ്രിൻസിപ്പൽ പി.വൽസല, വി.എച്ച്.എസ്.സി.പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ആർ.കെ.വേണു നായർ, എൻ.വി.വൽസൻ, എം.ജി ബൽരാജ് എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം.കെ.ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ആർ.കെ.വേണുനായർ അദ്ധ്യക്ഷനായി. നടൻ സുശീൽ കുമാർ മുഖ്യാതിഥിയായിരുന്നു. പി. വിലാസിനി, മുൻ എം.എൽ.എ.പി.വിശ്വൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, ഇളയിടത്ത് വേണുഗോപാൽ, വി. വി. സുധാകരൻ, വി.പി. ഇബ്രാഹിംകുട്ടി, കെ.ഷിജു, ഇ എസ്.രാജൻ,, സി.ജയപ്രകാശ്, ഇ.കെ.അജിത്ത്, യു..കെ.ചന്ദ്രൻ, ടി.കെ.ചന്ദ്രൻ, സി.കെ.ജയദേവൻ, ടി.ശോഭ, സി.ജയരാജ്, ഇ.എസ്.രാജൻ, എൻ.വി .വൽസൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *