KOYILANDY DIARY

The Perfect News Portal

പിണറായി വിജയന്‍ നെസ്റ്റ് സന്ദര്‍ശിച്ചു

കൊയിലാണ്ടി> സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കൊയിലാണ്ടി നെസ്റ്റ് സന്ദര്‍ശിച്ചു. നവകേരള മാര്‍ച്ചിന് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം വെളളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സന്ദര്‍ശനം. നെസ്റ്റ് കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍ വിത്ത് ചാലഞ്ചസിലെ വിദ്യടാര്‍ത്ഥികളും അമ്മമാരും നെസ്റ്റ് ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 15 മിനിട്ട് നേരം അവിടെ ചിലവഴിച്ച അദ്ദേഹം സാന്ത്വന പരിചരണ രംഗത്തും, ഭിന്ന ശേഷിയുളള കുട്ടികളുടെ പരിശീലന കാര്യത്തിലും നെസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. നെസ്റ്റ് കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കെ.ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ മുഹമ്മദ്, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു, നഗരസഭ കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍, പി.കെ ഭരതന്‍, സി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നെസ്റ്റ് ചെയര്‍മാന്‍ അബ്ദുളള, കരുവഞ്ചേരി ജനറല്‍ സെക്രട്ടറി ടി.കെ യൂനുസ്, ആര്‍ പ്രമോദ്, പി.കെ ഷുഹൈബ്, സി.അബ്ദുളള ഹാജി, എന്‍.പുഷ്പരാജ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.