KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം കൊടിമരം നശിപ്പിച്ച ശേഷം നഗരസഭ കൗൺസിലറുടെ വീട്ടിലെത്തി ആർഎസ്എസ് അക്രമം

.

കൊയിലാണ്ടി വിയ്യൂരിൽ സിപിഐഎം കൊടിമരം നശിപ്പിച്ച ശേഷം നഗരസഭ കൗൺസിലറുടെ വീട്ടിലെത്തി ആർഎസ്എസ് അക്രമം. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൌൺസിലറുമായ പി.കെ ഷൈജുവിൻ്റെ വീട്ടിലാണ് അക്രമം നടന്നത്. ഷൈജു അക്രമ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഭാര്യാ മാതാവിനെ ഭീഷണിപ്പെടുത്തുകയും ഷൈജുവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം. ആർഎസ്എസ് പ്രവർത്തകരായ കീഴ് പുനത്തിൽ രതീഷ്, വാടാക്കട അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വിയ്യൂരിലെ പാർട്ടി കേന്ദ്രങ്ങളായ ഇല്ലത്ത്താഴ, മന്ദൻമുക്ക് എന്നിവിടങ്ങളിൽ സീതാറാം യെച്ചൂരി ദിനത്തിൽ ഉയർത്തിയ സിപിഐഎം കൊടിമരമാണ് ആർഎസ്എസ് പ്രവർത്തർ നശിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

കൊടിമരം നശിപ്പിച്ചശേഷം കീറിപ്പറഞ്ഞ കൊടിയുമായി ഷൈജുവിൻ്റെ വീട്ടിലെത്തി അക്രമിക്കാനായിരുന്നു ഉദ്ദേശമെന്നറിയുന്നു. ഭാര്യ മാതാവ് അക്രമം ഭയന്ന് ഭഹളംവെച്ച് ഓടി വാതിലടച്ച് അകത്ത് അഭയംപ്രാപിക്കുകയായിരുന്നു. തുടർന്ന് ഷൈജു അസുഖബാധിതനായ ഒരാളെ കാണാൻപോയി തിരിച്ചുവരുമ്പോൾ വഴിയിൽ തടഞ്ഞ് നിർത്തി അക്രമിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നിൽപ്പ് നടത്തിയതിനെ തുടർന്ന് അക്രമികൾ തിരിച്ചുപോകുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് ഇല്ലത്തുതാഴെ സിപിഐഎം പ്രതിഷേധ പ്രകടനം നടത്തും.

Share news