KOYILANDY DIARY

The Perfect News Portal

പാലോറ HSS ൽ ക്രിസ്മസ് ദ്വിദിന ക്യാമ്പ് സ്വാസ്ഥ്യം 2021 തുടക്കം കുറിച്ചു

ഉള്ള്യേരി: പാലോറ HSS ൽ ദ്വിദിന ക്യാമ്പിന് തുടക്കം കുറിച്ചു. സമ്പൂർണാരോഗ്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോറ HSS ലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ക്രിസ്മസ് ദ്വിദിന ക്യാമ്പ് സ്വാസ്ഥ്യം 2021ന് തുടക്കം കുറിച്ചത്.  ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  അത്തോളി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.കെ. ജിതേഷ് പതാക ഉയർത്തി. വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൽ ടി.പി. ദിനേശൻ, ഇൻസ്ട്രക്ടർ ഹരിദാസ്, അധ്യാപകരായ പി.ടി. അൻവർ, ഇ.എം. ധനേഷ്, കേഡറ്റ് ഗൗരികൃഷ്ണ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് കേഡറ്റുകൾ ഫിസിക്കൽ എക്സർസൈസ്, യോഗ, പരേഡ് എന്നിവ പരിശീലിച്ചു. സമഗ്രാരോഗ്യം അടിസ്ഥാനമാക്കി ആരോഗ്യവും ശുചിത്വവും, വിമുക്തി, ദൃശ്യപാഠം, ഫിസിക്കൽ എക്സർസൈസിന്റെയും ന്യൂട്രീഷന്റെയും പ്രാധാന്യം, ആരോഗ്യകൗമാരം എന്നീ വിഷയങ്ങളിൽ സി.റഷീദ്, ടി.കെ. മുരളി, സി.പി. ഹരിദാസ്, പി.എം. രമേശൻ, പ്രാർഥന, മായാലക്ഷ്മി, കെ.വി. ബോസ്നി, യു.കെ. ഗോകില എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ കെ.കെ. സത്യേന്ദ്രൻ സ്വാഗതവും, അധ്യാപിക എം ഫസലുന്നീസ നന്ദിയും പറഞ്ഞു. 

   

Leave a Reply

Your email address will not be published. Required fields are marked *