KOYILANDY DIARY

The Perfect News Portal

പാലോറ എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്: ക്രിസ്മസ് ദ്വിദിന ക്യാമ്പ്

ഉള്ളിയേരി: സമ്പൂർണാരോഗ്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോറ എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ദ്വിദിന ക്യാമ്പ് സ്വാസ്ഥ്യം 2021ന് തുടക്കം കുറിച്ചു.  ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അത്തോളി സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് പി.കെ. ജിതേഷ് പതാക ഉയർത്തി ക്യാമ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ കെ.കെ.സത്യേന്ദ്രൻ സ്വാഗതം ചെയ്ത ചടങ്ങിന് വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൽ ടി.പി. ദിനേശൻ, ഇൻസ്ട്രക്ടർ ഹരിദാസ്, അധ്യാപകരായ പി.ടി. അൻവർ, ഇ.എം. ധനേഷ്, കേഡറ്റ് ഗൗരികൃഷ്ണ എന്നിവർ ആശംസകൾ നേർന്നു. അധ്യാപിക എം ഫസലുന്നീസ ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് കേഡറ്റുകൾ ഫിസിക്കൽ എക്സർസൈസ്, യോഗ, പരേഡ് എന്നിവ പരിശീലിച്ചു. സമഗ്രാരോഗ്യം അടിസ്ഥാനമാക്കി ആരോഗ്യവും ശുചിത്വവും, വിമുക്തി, ദൃശ്യപാഠം, ഫിസിക്കൽ എക്സർസൈസിന്റെയും ന്യൂട്രീഷന്റെയും പ്രാധാന്യം, ആരോഗ്യ കൗമാരം എന്നീ വിഷയങ്ങളിൽ സി.റഷീദ്, ടി.കെ. മുരളി, സി.പി. ഹരിദാസ്, പി.എം. രമേശൻ, പ്രാർഥന, മായാലക്ഷ്മി, കെ.വി. ബോസ്നി, യു.കെ. ഗോകില എന്നിവർ ക്ലാസെടുത്തു. എസ്.പി.സി ക്രിസ്മസ് ക്യാമ്പ് സ്വാസ്ഥ്യം 2021 ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്യുന്നു. 

Leave a Reply

Your email address will not be published. Required fields are marked *