KOYILANDY DIARY

The Perfect News Portal

പാലേരിയില്‍ സി.പി.എം ഓഫീസിനു നേരെ കല്ലേറ്

കടിയങ്ങാട്: പാലേരിയില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമം. വ്യാഴാഴ്ച രാത്രി സി.പി.എം ഓഫീസിനു നേരെ കല്ലേറ് നടന്നു . കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു മാസം മുമ്പ്‌ രാഷ്ട്രീയ അക്രമ പരമ്പര അരങ്ങേറിയ മേഖലയാണ് പാലേരി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി അക്രമിക്കപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയും അതിക്രമമുണ്ടായി. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മുന്‍കൈയെടുത്തു വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം സമാധാനം പുന:സ്ഥാപിച്ചിരുന്നു. മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ അക്രമം. പേരാമ്പ്ര സി.ഐ കെ.പി.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *