KOYILANDY DIARY

The Perfect News Portal

മര്‍കസ് കവാടത്തിന് മുമ്പില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ മാറ്റാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് പ്രധാന കവാടത്തിന് മുമ്പില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വലിയ സന്നാഹത്തോടെ എത്തിയ പൊലീസ് സംഘം നിരാഹാര പന്തലിലേക്ക് കടന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ച്‌ എതിര്‍ത്തു. ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഒടുവില്‍ ഇതര രാഷ്ട്രീയ യുവജന സംഘടനാ നേതാക്കള്‍ സ്ഥലത്തെത്തി പൊലീസുമായി സംസാരിച്ചതിന്റെ ഫലമായാണ് രംഗം ശാന്തമായത്.

ഇന്നലെ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മര്‍കസിന്റെ സ്ഥാപനമായിരുന്ന എം.ഐ.ഇ.ടി (മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജി) യില്‍ മൂന്ന് വര്‍ഷ കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *