KOYILANDY DIARY

The Perfect News Portal

പാലക്കാട് ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു

പാലക്കാട്: ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബുവിന്റെ വീട്ടിലെത്തി അക്രമി സംഘം വെട്ടുകയായിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്ബ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *