KOYILANDY DIARY

The Perfect News Portal

പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി

വാരണാസി:  പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി. ഡല്‍ഹിയിലെ ഖജുരാവോയില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്. ഇതോടെ 150 ഓളം യാത്രക്കാര്‍ വാരണാസി വിമാനത്താവളത്തില്‍ കുടുങ്ങി.

ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനം യാത്രായോഗ്യമല്ലെന്നും തകരാറുകളുണ്ടെന്നും സര്‍വീസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിന്റെ മൂന്നു ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. വിമാനത്തിലെ സീറ്റുകള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. 150 പേരില്‍ 100 പേര്‍ വാരണാസിയില്‍ നിന്നും 50 പേര്‍ ഖജുരാഹോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കും പോകേണ്ടവരായിരുന്നു.

ഇതില്‍ ചിലര്‍ക്ക് ഡല്‍ഹിയില്‍ നിന്നും വിദേശത്തേക്ക് കണക്ഷന്‍ വിമാനങ്ങളില്‍ പോകേണ്ടവരായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവരെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങി. അതേസമയം, പ്രശ്‌നത്തിനു ശേഷമുള്ള നടപടികള്‍ സംബന്ധിച്ച് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കി. പകരം സര്‍വീസ് എപ്പോഴാണ് നടത്തുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *