KOYILANDY DIARY.COM

The Perfect News Portal

സേലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നാലു പേര്‍ മരിച്ചു

കോട്ടയം: തമിഴ്നാട്ടിലെ സേലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളായ വല്‍സമ്മ (70) മകന്‍ ബിനു (42), സുഹൃത്ത് ജോണ്‍സണ്‍ (21), എന്നിവരും ഒരു കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ബിനുവിന്റെ മകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധുവീട്ടില്‍ പോയി വരികയായിരുന്നു ഇവര്‍. ബിനുവാണ് കാര്‍ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച്‌ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!