KOYILANDY DIARY.COM

The Perfect News Portal

എഡിജിപി അഡ്വ. എം. മുഹമ്മദ് ഷാഫിക്ക് പ്രൗഢോജ്വല സ്നേഹാദരവ്

.
കാപ്പാട്: നീതിയും നിഷ്പക്ഷതയും കർത്തവ്യ നിഷ്ഠയും കൈമുതലാക്കി മാതൃകാപരമായ ഔദ്യോഗിക സേവനത്തിലൂടെ എഡിജിപിയായി നിയമിതനായ ചേമഞ്ചേരിയുടെ അഭിമാനമായ അഡ്വ. എം. മുഹമ്മദ് ഷാഫിക്ക് ചേമഞ്ചേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രൗഢോജ്വലമായ സ്നേഹാദരവ് സംഘടിപ്പിച്ചു. സ്വീകരണച്ചടങ്ങ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. ഉദ്ഘാടനം ചെയ്തു.
.
.
 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ടി. അജയ് ബോസ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എം.എൽ.എ. അഡ്വ. പ്രവീൺകുമാർ ഉപഹാര സമർപ്പണം നടത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യനാഥൻ മാടഞ്ചേരി അഡ്വ. മുഹമ്മദ് ഷാഫിയെ സദസ്സിന് പരിചയപ്പെടുത്തി. മുൻ പി.എസ്.സി. അംഗം ടി. ടി. ഇസ്മായിൽ ആദരഭാഷണം നടത്തി. യു. കെ. രാഘവൻ മാസ്റ്റർ പൊന്നാട അണിയിച്ചപ്പോൾ വി. മുഹമ്മദ് ശരീഫ് മാസ്റ്റർ പ്രശസ്തിപത്രം സമർപ്പിച്ചു.
.
.
കാപ്പാട് ഖാസി പി. കെ. മുഹമ്മദ് നൂറുദ്ദീൻ ഹൈതമി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീർ, കാപ്പാട് മഹല്ല് പ്രസിഡന്റ് എ.പി.പി. തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം തസ്ലീന കബീർ, റഷീദ് വെങ്ങളം, അഡ്വ. ബിനേഷ് ബാബു, വിജയൻ കണ്ണഞ്ചേരി, സമദ് പൂക്കാട്, അനിൽകുമാർ പാനലിൽ, വിനോദ് കാപ്പാട്, ഷബീർ ഇ. കെ., എം. പി. മൊയ്തീൻ കോയ, അജീഷ് പൂക്കാട്ടിൽ, എം. ടി. റാഫി, ഡോ. എൻ. കെ. ഹമീദ്, ഡോ. കോയ കാപ്പാട്, നദീർ കാപ്പാട്, ശിവദാസ് കാരോളി, ടി. എം. ലത്തീഫ് ഹാജി, ബഷീർ പാടത്തോടി, മുസ്തഫ പള്ളിവായൽ എന്നിവർ സംസാരിച്ചു.
.
.
കാപ്പാട് ഓട്ടോ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവാസ്, റഫീഖ് എന്നിവർ ചേർന്ന് അഡ്വ. മുഹമ്മദ് ഷാഫിക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. ഫാത്തിമ ഹനുന സന്ന പ്രാർത്ഥന നടത്തി.  സ്വാഗതസംഘം ജനറൽ കൺവീനർ അനസ് കാപ്പാട് സ്വാഗതവും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാ ഭാരവാഹികൾ, നൂറുകണക്കിന് നാട്ടുകാർ എന്നിവർ പങ്കെടുത്ത ചടങ്ങ് ചേമഞ്ചേരി ചരിത്രത്തിലെ ശ്രദ്ധേയമായ ജനകീയ ആദരവേദികളിലൊന്നായി മാറി.
Share news
error: Content is protected !!