യുവാവിന്റെ ജീവൻ രക്ഷിച്ച ആരോണിന് അഭിനന്ദന പ്രവാഹം
.
കൊയിലാണ്ടി: ചേമഞ്ചേരി തറയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന അൽവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ തിരുവങ്ങൂർ യു പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി ആരോണിനെ തിരുവങ്ങൂർ യു പി സ്കൂൾ അനുമോദിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ പി. എം അനിൽകുമാർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എ. ആർ ഷമീർ, സി കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ. സുരേഷ് ബാബു, വി കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.
.

.
കഴിഞ്ഞ ദിവസമാണ് ചേമഞ്ചേരി തറയിൽ കുളത്തിൽ അപകടത്തിൽപ്പെട്ട ആൽവിനെ ആരോൺ രക്ഷപ്പെടുത്തിയത്. ആൽവിന്റെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആരോൺ കുളത്തിലേക്ക് എടുത്ത് ചാടി ആൽബിന്റെ മുടിക്ക് പിടിച്ച് കരയിൽ എത്തിക്കുകയായിരുന്നു.കിളിയാടത്ത് പൊയിൽ മണിലാലിന്റെയും ആഷ്‌നയുടെയും മകനാണ് ആരോൺ.



