ക്യൂബക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മത്സ്യതൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി
.
കൊയിലാണ്ടി: അമേരിക്കൻ ഉപരോധത്താൽ പ്രയാസപ്പെടുന്ന ക്യൂബക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മത്സ്യതൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. കടൽ ഖനന നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും എ.പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.



