ശക്തമായ മഴ; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
.
കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നിലവിൽ നൽകിയിട്ടില്ല. കൂടാതെ ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂന മർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

വരുന്ന 4 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരള ലക്ഷദ്വീപ് തീരങ്ങളിലും ചൊവ്വാഴ്ച വരെ കർണാടക തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു. കേരളത്തിൽ ഇന്നലെയും ശക്തമായ മഴയായിരുന്നു. വരും ദിവസങ്ങളിൽ മഴ കൂടാനുള്ള സാധ്യതയുമുണ്ട്.




