എ കെ ടി എ സംസ്ഥാന കൺവെൻഷൻ മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
.
വയനാട്: ഓൾ കേരള ടെയ് ലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന സംസ്ഥാന കൺവെൻഷൻ കൽപ്പറ്റ ചന്ദ്രഗിരി ആഡിറ്റോറിയത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു ചൂരൽമല ദുരിത നിവാസികൾക്ക് തയ്യൽ യൂണിറ്റുകൾ തുടങ്ങി അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സർക്കാർ തലത്തിൽ ആലോചന നടത്താമെന്നും ക്ഷേമനിധിയുടെ സീനിയോറിറ്റിയ്ക്ക് അനുസൃതമായി പെൻഷൻ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ തലത്തിൽ തീരുമാനമെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എകെടിഎ സംസ്ഥാന പ്രസിഡണ്ട് ജി കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
.

.
സംസ്ഥാനജനറൽ സെക്രട്ടറി എൻ സി ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ബേബി. സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ. സംസ്ഥാന സെക്രട്ടറി ജി സജീവൻ. സംസ്ഥാന ട്രഷറർ എ എസ് കുട്ടപ്പൻ. സംസ്ഥാന കമ്മിറ്റി അംഗം എൻ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.



