KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ജനശക്തി ലൈബ്രറി വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബഷീർ ദിന പരിപാടി നടത്തി

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബഷീർ ദിന പരിപാടി നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി.കെ രഘുനാഥ് പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷമീമ ഷഹനായ്, ജയപ്രകാശ് ഓട്ടൂര് എന്നിവർ സംസാരിച്ചു. എം. ഷൈമ, ടി. എം. ആനന്ദവല്ലി എന്നിവർ ബഷീറിൻ്റ പ്രേമലേഖനം റീഡിംഗ് തിയ്യറ്ററിൽ അവതരിപ്പിച്ചു.
USS /SSLC പ്രതിഭകൾക്കും ലൈബ്രറി തല മത്സര വിജയികൾക്കും പി.കെ. രഘുനാഥ് മൊമൻ്റൊ നൽകി. ബഷീറിൻ്റെ പുസ്തക പ്രദർശനവും നടന്നു. വി.വി. വിജയൻ്റെ നേതൃത്വത്തിൽ ലൈബ്രറി അംഗങ്ങളുടെ ഗാനാജ്ഞലിയും നടത്തി. ലൈബ്രറി സെക്രട്ടറി പി. രാജേന്ദ്രൻ സ്വാഗതവും ലൈബ്രറി ജോ. സെക്രടറി പി.കെ. രവി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!