KOYILANDY DIARY

The Perfect News Portal

പബ്ലിക്‌ ലൈബ്രറി തീവെച്ച്‌ നശിപ്പിച്ച സംഭവം: ആറ്‌ ബി. ജെ. പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തു

നാദാപുരം: ഇരിങ്ങണ്ണൂര്‍ ടൗണിലെ പബ്ലിക്‌ ലൈബ്രറി തീ വെച്ച്‌ നശിപ്പിച്ചു.ആറ്‌ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നാദാപുരം പോലീസ്‌ കേസ്സെടുത്തു.വലിയപറമ്പത്ത്‌ പവിത്രന്‍, എടക്കണ്ടി ബാബു, കോമത്ത്‌ മനോജന്‍, മുത്തൂണേരി സുരേഷ്‌കുമാര്‍, കുനീന്റവിട ബാലന്‍, മുത്തൂണേരി താഴെ കുനി രമിത്ത്‌ , കയനോളി താഴെകുനി ദിനേശന്‍ എന്നീ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ കേസ്സ്‌.

ശനിയാഴ്‌ച രാത്രി പന്ത്രണ്ട്‌ മണിയോടെയാണ്‌ സംഭവം. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുളള ലൈബ്രറിയാണ്‌ തീവെച്ച്‌ നശിപ്പിച്ചത്‌.ശനിയാഴ്‌ച രാത്രി പട്രോളിംഗ്‌ നടത്തുകയായിരുന്ന നാദാപുരം കണ്‍ട്രോള്‍ റൂം പോലീസ്‌ ലൈബ്രറി കെട്ടിടത്തില്‍ നിന്ന്‌ പുക ഉയരുന്നത്‌ കണ്ട്‌ കെട്ടിടത്തില്‍ കയറിയപ്പോഴാണ്‌ കത്തുന്നത്‌ കണ്ടത്‌.

പോലീസ്‌ തന്നെ തീ അണച്ചു. ലൈബ്രറി ഓഫീസിന്റെ വാതില്‍ ചവിട്ടി പൊളിച്ചാണ്‌ അകത്ത്‌ തീയിട്ടതെന്ന്‌ സംശയിക്കുന്നു. ഓഫീസിലെ മേശയും, മേശപുറത്ത്‌ സൂക്ഷിച്ച ലൈബ്രറി പുസ്‌തകങ്ങളും ,സേ്‌റ്റാക്‌ രജിസ്‌റ്ററു, വിതരണ രജിസ്‌റ്റുറും പൂര്‍ണമായും കത്തി നശിച്ചു.

Advertisements

ഓഫീസിലെ ഫൈബര്‍ കസേരകള്‍ സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണ്‌.സംഭവത്തെ തുടര്‍ന്ന്‌ ഞായറാഴച രാവിലെ ഇരിങ്ങണ്ണൂര്‍ ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും ,സംസ്‌ഥാന പാത ഉപരോധിക്കുകയും ചെയ്‌തു.ഉപരോധ സമരം ടി. അനില്‍ ഉദ്‌ഘാടനം ചെയ്‌തു. ബി ബജീഷ്‌,കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
1959ല്‍ ഇരിങ്ങണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ലൈബ്രറി പ്രദേശത്തെ സാംസ്‌കാരിക രംഗത്ത്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചിരുന്നു.

ഈ ലൈബ്രറി രണ്ട്‌ തവണ മമ്പും കത്തിച്ചിരുന്നു. നാദാപുരം സി ഐ ജോഷി ജോസ്‌, എസ്‌ ഐ.എന്‍ പ്രജീഷ്‌ എന്നിവരടങ്ങുന്ന പോലീസ്‌ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇ കെ വിജയന്‍ എം എല്‍ എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി. എച്ച്‌. ബാലകൃഷ്‌ണന്‍, ടി കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *