KOYILANDY DIARY

The Perfect News Portal

പന്തലായനി പുതുക്കുളം നവീകരിച്ചു

കൊയിലാണ്ടി : നഗരസഭ പന്തലായനി പതിനഞ്ചാം വാർഡിലെ പുതുക്കുളം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഒരുകാലത്ത് പ്രദേശവാസികൾ ഏറ്റവും കൂടുതൽ കുളിക്കാനും അലക്കാനും ഈ കുളമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ 15 വർഷത്തിലേറെയായി കുളവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരുന്നു. മദ്യക്കുപ്പികളും വീടുകളിലെ വേസ്റ്റും മറ്റ് അവശിഷ്ടങ്ങളും ഇവിടംകൊണ്ട് തള്ളുക പതിവായിരുന്നു. പന്തലായനി അമ്പ്രമോളി രാരംഭത്ത് തറവാട്ടുകാരാണ് കുളത്തിന്റെ അവകാശികൾ. ഇതിനിടെ നഗരസഭാ കൗൺസിലർ കെ. ടി. ബേബിയുടെ നേതൃത്വത്തിൽ വാർഡ് വികസന സമിതി യോഗം ചേർന്ന് കുളം സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കുളം ശുചീകരിക്കാൻ തീരുമാനിച്ചത്. ശുചീകരണ പ്രവർത്തനത്തിന് വാർഡ് കൗൺസിലർ കെ. ടി. ബേബി, മുൻ കൗൺസിലർമാരായ എം. നാരായണൻ, എം. വി. ബാലൻ എന്നിവർ നേതൃത്വം നൽകി കൂടാതെ
കുടുംബശ്രീ, അയൽക്കൂട്ടം, അയൽസഭ, വിവിധ റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *