KOYILANDY DIARY

The Perfect News Portal

പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ രണ്ടാനച്ഛൻ പോലീസ് പിടിയിൽ

മുംബൈ: പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ  രണ്ടാനച്ഛൻ പോലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. 51കാരനാണ് രണ്ടാനച്ഛൻ. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയതിന് ശേഷമായിരുന്നു ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നത്.

പലതവണ ഇങ്ങനെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. അമ്മയോടും രണ്ട് സഹോദരൻമാർക്കുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. സ്വന്തം അച്ഛൻ പെൺകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മരണപ്പെട്ടിരുന്നു.

അമ്മയും സഹോദരൻമാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് രണ്ടാനച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ച പെൺകുട്ടി സംഭവം ആരോടും പറയാതിരുന്നു.

Advertisements

എന്നാൽ അസഹ്യമായ വയറുവേദന വന്നപ്പോൾ അമ്മ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കുട്ടി മൂന്നരമാസം ഗ‍ർ‍ഭിണിയാണെന്ന് കണ്ടെത്തി. തുടർന്നാണ് പെൺകുട്ടിയും അമ്മയും പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *