KOYILANDY DIARY

The Perfect News Portal

പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞു

കൊയിലാണ്ടി: ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ പമ്പ് ജീവനക്കാരൻ്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞു. തിക്കോടി മുക്കം സുനിൽസ്‌ പെട്രോൾ പമ്പിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11.32-ഓടെ ബൈക്കിലെത്തിയ സംഘം കുപ്പി നൽകി 80 രൂപയ്ക്ക് ഡീസൽ വേണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരൻ ബംഗാൾ സ്വദേശി മൻരാജ് മണ്ഡൽ (24) കുപ്പിയിൽ ഡീസൽ നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൻ്റെ പിറകിലിരുന്നയാൾ ബാഗ് തട്ടിപ്പറിച്ചു.

ജീവനക്കാരൻ പിറകെയോടിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ബൈക്കിന് നമ്പർ ഉണ്ടായിരുന്നില്ല. കൊയിലാണ്ടി ഭാഗത്തുനിന്ന് പമ്പിലെത്തിയ ഇവർ പയ്യോളി ഭാഗത്തേക്കാണ് പോയത്. 53,000 രൂപ നഷ്ടപ്പെട്ടതായി പെട്രോൾ പമ്പ് അധികൃതർ പറഞ്ഞു. രാത്രി പത്തരമണിക്ക് ഇവർ പമ്പിൽ വന്നതായി സംശയമുണ്ടെന്ന് മാനേജർ യു. അനൂപ് പറഞ്ഞു. പയ്യോളി പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ ദൃശ്യം പമ്പിലെ സി.സി.ടി.വി. കാമറയിൽ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *