KOYILANDY DIARY

The Perfect News Portal

പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വാക്കുകളുടെ സൂക്ഷ്മ രാഷ്ട്രീയം തിരിച്ചറിഞ്ഞും പ്രശ്നവൽക്കരിച്ചുമാണ് പ്രദീപൻ പാമ്പിരികുന്ന് ദളിത് സൈദ്ധാന്തികതയെ രൂപപ്പെടുത്തിയതെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മൂന്നു ദിവസമായി നടന്നുവരുന്ന പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാമ്പസ് ഡയറക്ടർ ഡോ. പുഷ്പദാസൻ കുനിയിൽ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലൻ നായർ, കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല, വാർഡംഗം പി. മോളി, ഡോ. വി. അബ്ദുലത്തീഫ്, ഡോ. മൂസ, ടി. നാരായണൻ, എം.കെ സുരേഷ്ബാബു, സെക്ഷൻ ഓഫീസർ പ്രേമൻ തറവട്ടത്ത്, പി.എം. ബിജു, ഡോ. മഹിമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *