KOYILANDY DIARY

The Perfect News Portal

പണമടക്കാൻ നിവൃത്തിയില്ല: ഗോപാലനും കുടുംബവും ജപ്തി ഭീഷണിയിൽ

കൊയിലാണ്ടി: പണമടക്കാൻ നിവൃത്തിയില്ല.  പട്ടിക ജാതിക്കാരനായ ഗോപാലനും കുടുംബവും ജപ്തി ഭീഷണിയിൽ നഗരസഭയിലെ കക്രാട്ടു കുന്നുമ്മൽ ഗോപാലനാണ് കൊയിലാണ്ടി സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്തതിൻ്റെ പേരിൽ ജപ്തി ഭീഷണി നേരിടുന്നത്. ഈ മാസം 17 ന് ജപ്തി നടപ്പിലാക്കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പട്ടികജാതി വകുപ്പിൽ നിന്നും നഗരസഭയിൽ സ്ഥലം വാങ്ങാനും വീടുവെക്കാനും 2006ൽ അനുവദിച്ച തുക കൊണ്ടാണ് മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ചത്.

ഇതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് കൈയും, കാലും, കുഴഞ്ഞ് കിടപ്പിലായി. സിൻഡിക്കറ്റ് ബാങ്കിൽ നിന്നും. ഒരു ലക്ഷം രൂപ ലോൺ എടുത്തതിൽ 30,000 രൂപ അടച്ചിരുന്നു. പിന്നിട് അസുഖം വന്നതോടെ പണമടക്കാൻ കഴിഞ്ഞില്ല. ആകെ രണ്ട് ലക്ഷം രൂപയാണ്  അടക്കാനുള്ളത് ഇത് എങ്ങിനെ അടക്കുമെന്ന ആശങ്കയിലാണ് ഗോപാലൻ. പണമടക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണ്. എന്നാൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായങ്ങൾ ഉണ്ടാവുമെന്ന് സീനിയർ ബ്രാഞ്ച് മാനേജർ എ. റനീഷ് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *